ഛത്രപതി സംഭാജിനഗര്‍: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെയുടെ മഹാരാഷ്ട്രയിലെ വീടിനു സുരക്ഷ ശക്തമാക്കി പോലീസ്. ശനിയാഴ്ച രാവിലെ യുഎസില്‍നിന്ന് ന്യൂഡല്‍ഹിയില്‍ എത്തിയ ദീപ്കെ ഇന്നലെ രാവിലെയാണ് വീട്ടിലെത്തിയത്.
പരീക്ഷകളിലെയും റിക്രൂട്ട്മെന്റ് ടെസ്റ്റുകളിലെയും ക്രമക്കേടുകള്‍ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ അഭിജീത് പങ്കെടുത്തിരുന്നു.
ഇന്നലെ രാവിലെ ഛത്രപതി സംഭാജിനഗറിലെത്തിയ ദീപ്കെയെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു. 15 ഉദ്യോഗസ്ഥരെയാണ് ഇവിടെ സുരക്ഷയ്ക്കായി പോലീസ് നിയോഗിച്ചിരിക്കുന്നത്.